തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിച്ചിലില്‍ നാല് മരണം

Posted on: June 5, 2017 4:27 pm | Last updated: June 5, 2017 at 10:03 pm


തിരുവനന്തപുരം: പാങ്ങപ്പാറയില്‍ മണ്ണിടിച്ചിലില്‍ നാല് പേര്‍ പേര്‍ മരിച്ചു. ഫഌറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വേങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബീഹാര്‍ സ്വദേശി ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

വേങ്ങപ്പാറ സ്വദേശി സുദര്‍ശന്‍ ഓടിരക്ഷപ്പെട്ടു. സുദര്‍ശനാണ് മണ്ണിനടിയില്‍ കുടുങ്ങിയവരെക്കുറിച്ച് വിവരം നല്‍കിയത്.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജെസിബി ഉപയോഗിച്ച മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം.