Connect with us

International

ലണ്ടന്‍ ആക്രമണം മുതലെടുക്കാന്‍ ട്രംപ്; യാത്രാ വിലക്ക് വേണമെന്ന്

Published

|

Last Updated

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ഏറെ വിവാദത്തിനും പ്രക്ഷോഭത്തിനും കാരണമായ യാത്രാ വിലക്ക് നടപടിയെ ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. ലണ്ടന്‍ ആക്രമണത്തെ മുതലെടുത്താണ് ട്രംപ് ആറ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെ ന്യായീകരിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലികമായി മരവിപ്പിച്ച വിലക്ക് പുനഃസ്ഥാപിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
നിലവിലെ സാഹചര്യത്തില്‍ അമേരിക്ക കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രംപ് വ്യക്തമാക്കി. യു എസ് ഭരണകൂടത്തിന്റെ തടഞ്ഞുവെച്ച അവകാശം കോടതി തിരികെ നല്‍കണമെന്നും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യാത്രാ വിലക്ക് ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലണ്ടന് എല്ലാവിധ സഹായവും യു എസ് ഭരണകൂടം നല്‍കുമെന്നും ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചു.

സിറിയ, യമന്‍ തുടങ്ങിയ ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഭീകരാക്രമണം തടയുകയെന്ന ന്യായീകരണമായിരുന്നു ഇതിനായി ട്രംപ് ഉന്നയിച്ചിരുന്നത്. എന്നാല്‍, രാജ്യത്തിനകത്തും പുറത്തുമുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ വിലക്ക് പിന്‍വലിച്ചുകൊണ്ട് നിരവധി ഫെഡറല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Latest