Connect with us

Gulf

ഇത്തിഹാദ് എയര്‍വേയ്‌സ് ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നു

Published

|

Last Updated

റിയാദ്: ഖത്വറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ വിമാനസര്‍വീസുകളും യുഎഇ റദ്ദാക്കുന്നു. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് നടത്തില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. നാളെ മുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് ഇത്തി
ഹാദ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്വറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ നാലുരാജ്യങ്ങളും തീരുമാനിച്ചത്. സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്വറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളോടു സഊദി ആഹ്വാനം ചെയ്യുകയും ചെയ്തു.