ഇംഗ്ലണ്ടില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം; അതീവ ജാഗ്രതയില്‍

Posted on: June 4, 2017 9:56 am | Last updated: June 4, 2017 at 4:03 pm
SHARE

ലണ്ടന്‍: മധ്യ ലണ്ടനില്‍ രണ്ടിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കു വാന്‍ പാഞ്ഞുകയറ്റിയും കത്തി ഉപയോഗിച്ചു കുത്തിയും ആക്രമണങ്ങള്‍. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കാണു വാന്‍ ഓടിച്ചുകയറ്റിയത്. കത്തിക്കുത്തില്‍ ബറോ മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ആക്രമണങ്ങളില്‍ ഒന്നിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണു വിവരം. കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടന്‍ പൊലീസ് അറിയിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്.

പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. ഇവിടെ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പിന്നീട് 11.15നാണ് ബറോ മാര്‍ക്കറ്റില്‍ കത്തികൊണ്ട് ആക്രമണം ഉണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. സമീപപ്രദേശമായ വോക്‌സ്‌ഹോള്‍ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നു. എന്നാല്‍ ഇതിനു മറ്റു രണ്ട് ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here