സല്‍മാന്‍ രാജാവിന് ഇസ്‌ലാമിക് പേഴ്‌സാനിലിറ്റി അവാര്‍ഡ്

Posted on: June 3, 2017 9:08 pm | Last updated: June 3, 2017 at 9:21 pm

ജിദ്ദ : ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 21 ആമത് പതിപ്പിന്റെ മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാര്‍ഡിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അര്‍ഹനായി .

ഇസ്‌ലാമിനും മുസ്ലിംകള്‍ക്കും ഖുര്‍ആനിനും നല്‍കിയ സേവനങ്ങള്‍ മാനിച്ച് കഴിഞ്ഞ കാലങ്ങളില്‍ നല്‍കി വരുന്നതാണ് അവാര്‍ഡെന്ന് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി തലവന്‍ ഇബ്രാഹിം മുഹമ്മദ്ബു മെല്‍ഹ പറഞ്ഞു .

സല്‍മാന്‍ രാജാവിന്റെ വിശുദ്ധ കാഴ്ചപ്പാടുകളും ഇരു ഹറമുകള്‍ക്ക് നല്‍കുന്ന പരിപാലനവും തീര്‍ഥാടകര്‍ക്ക് നല്‍കി വരുന്ന സേവനങ്ങളും തുല്യതയില്ലാത്തതാണെന്ന് പറഞ്ഞ അവാര്‍ഡ് കമ്മിറ്റി തലവന്‍ അറബ് മുസ്ലിം ലോകത്തിന്റെ ഐക്യത്തിനും പുരോഗതിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്ക്കും സല്‍മാന്‍ രാജാവ് നേതൃത്വം നല്‍കുന്നതിനെ പ്രത്യേകം പരാമര്‍ശിച്ചു.