മോദി പാരീസിലെത്തി; മക്രോണുമായി കൂടിക്കാഴ്ച നടത്തും

Posted on: June 3, 2017 9:27 am | Last updated: June 3, 2017 at 10:47 am

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസില്‍ എത്തി. ഇന്ന് രാവിലെയോടെയാണ് അദ്ദേഹം പാരീസിലെത്തിയത്. പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും.

ഫ്രാന്‍സുമായി സുപ്രധാന കരാറുകളില്‍ മോദി ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, എന്‍എസ്ജി അംഗത്വം തുടങ്ങിയവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

കഴിഞ്ഞ ദിവസം ഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റ് വാര്‍ഷിക യോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിച്ചത്. യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേന്‍, തുടങ്ങിയ പ്രമുഖരെയും മോദി സന്ദര്‍ശിച്ചിരുന്നു.