ഡുവൽ ക്യാമറയു‌ം ഇൻഫിനിറ്റ് ഡിസ്പ്ലേയുമായി ഗ്യാലക്സി നോട്ട് 8 ഉടൻ വിപണിയിൽ

Posted on: June 2, 2017 8:30 pm | Last updated: June 2, 2017 at 8:30 pm

ഗാലക്‌സി എസ് 8നും എസ് 8 പ്ലസിനും ശേഷം സാംസംഗ് നോട്ട് സീരീസില്‍ നിന്ന് പുതിയ ഫോണ്‍ ഉടന്‍ എത്തും. നോട്ട് 8 വെര്‍ഷനാണ് ഉടന്‍ വിപണിയില്‍ എത്തുക. എസ് 8ലും 8 പ്ലസിലും അവതരിപ്പിച്ച ഇന്‍ഫിനിറ്റ് ഡിസ്‌പ്ലേയായിരിക്കും നോട്ട് 8ന്റെ പ്രത്യേകതകളില്‍ ഒന്ന്.

6.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫാബ് ലറ്റായിരിക്കും നോട്ട് 8 എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡ് നുഗാട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. ക്വാല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസി പ്രൊസസര്‍, 12 മെഗാപിക്‌സല്‍ വെഡ് ആന്‍ഗിളും 13 മെഗാപിക്‌സല്‍ ടെലിഫോട്ടോയും അടങ്ങിയ ഡുവല്‍ ക്യാമറ തുടങ്ങിയവ മറ്റു സവിശേഷതകളാണ്. മൂന്ന് എക്‌സ് ഒപ്റ്റിക്കല്‍ സൂമും ക്യാമറക്ക് ലഭിക്കും.

ഗാലക്സി നോട്ട് 5ന് ശേഷം നോട്ട് 7 ഇറക്കിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ബാറ്ററി പൊട്ടിത്തെറിക്കുന്ന പ്രശ്ന‌ം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് വിമാനങ്ങളിൽ ഉൾപ്പെടെ നോട്ട് 7 നിരോധിച്ചിരുന്നു. പിന്നീട് കമ്പനി തന്നെ ഇതിൻെറ ഉത്പാദനം നിർത്തുകയായിരുന്നു.