പാലക്കാട്: കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. പാലക്കാട് വേലന്താവളത്തിനടുത്ത് ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന കാലികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടു പോകുകയായിരുന്നു ഇവ. കാലികളെ കേരളത്തിലേക്ക് വിടില്ലെന്നും തിരികെ കൊണ്ടുപോകണമെന്നും അല്ലെങ്കില്‍ മര്‍ദിക്കുമെന്നും ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു.
തുടര്‍ന്ന് ലോറി ഡ്രൈവര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ തമിഴ്‌നാട് പോലീസ് തിരിച്ചു പോകണമെന്ന് ലോറി െ്രെഡവര്‍മാരോട് ആവശ്യപ്പെട്ടു