Kerala
ടവര്‍ ജോലിക്കിടെ കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു

കായംകുളം: കടന്നല്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കരുനാഗപ്പള്ളി വവ്വക്കാവ് സ്വദേശി മോഹനന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മോഹനനും കൊല്ലം സ്വദേശി ശാന്തനും കടന്നല്‍ കുത്തേറ്റത്.
കരാര്‍ തൊഴിലാളിയായ ഇവര്‍ക്ക് ടവര്‍ പണിക്കിടെ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനന്‍ വണ്ടാനം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു മരണം.
മോഹനന്റെ ശരീരത്തുണ്ടായിരുന്ന കടന്നലുകളുടെ കൊമ്പുകള്‍ നീക്കം ചെയ്യാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര്‍ രണ്ട് മണിക്കൂറോളം സമയമെടുത്തിരുന്നു.
---- facebook comment plugin here -----