ജേക്കബ് തോമസ് അവധി ഒരുമാസത്തേക്കുകൂടി നീട്ടി

Posted on: June 1, 2017 10:35 am | Last updated: June 1, 2017 at 12:23 pm

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധി ഒരുമാസത്തേക്കുകൂടി നീട്ടി. അവധിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് ജേക്കബ് തോമസ് വീണ്ടും അവധി നീട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് അവധി നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു രണ്ട് മാസം മുന്‍പാണു ജേക്കബ് തോമസ് അവധിയെടുത്തത്. പിന്നീട് ഒരു മാസം കൂടി നീട്ടുകയായിരുന്നു.തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കുമെന്നു സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതിന്റെ ഭാഗമായി സര്‍ക്കാരാണ് അവധിനീട്ടിയെടുക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം.

ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് വിജിലന്‍സിന്റെ ചുമതല.