കേരള പ്രീമിയര്‍ ലീഗ് കിരീടം കെ എസ് ഇ ബിക്ക്

ഫൈനലില്‍ എഫ് സി തൃശൂരിനെ 4-2ന് തോല്‍പ്പിച്ചു
Posted on: May 31, 2017 6:20 pm | Last updated: May 31, 2017 at 9:19 pm

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം കെ എസ് ഇ ബിക്ക്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ എഫ് സി തൃശൂരിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്് കെ എസ് ഇ ബി കിരീടം ചൂടിയത്.

അലക്‌സ്, ജോബി ജസ്റ്റിന്‍, സജീര്‍ഖാന്‍, സഫ്‌വാന്‍ എന്നിവരാണ് കെഎസ്ഇബിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. പി ടി സോമി, രാജേഷ് എന്നിവര്‍ എഫ് സി തൃശൂരിനായി ലക്ഷ്യം കണ്ടു. 11 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കെ എസ് ഇബി ഒരു പ്രധാന ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാകുന്നത്.

സെമിയില്‍ സാറ്റ് തിരൂരിനെ തോല്‍പ്പിച്ചാണ് കെഎസ്ഇബി ഫൈനലില്‍ പ്രവേശിച്ചത്. ഗോകുലം എഫ് സിയെ മറികടന്ന് എഫ് സി തൃശൂരും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി.