Connect with us

Kerala

രാജു നാരായണസ്വാമിക്ക് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കി. ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം നല്‍കിയിരിക്കുന്നത്. അതേസമയം, നിയമനം സ്വീകരിക്കില്ലെന്ന് സ്വാമി വ്യക്തമാക്കി.
രാജു നാരായണസ്വാമിക്ക് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കി
കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറുമായുണ്ടായ പരസ്യമായ പോരാണ് സ്വാമിക്ക് സ്ഥാനം നഷ്ടമാക്കിയത്. ഇതേവിഷയത്തില്‍ ബിജു പ്രഭാകറിനും സ്ഥാനചലനം ഉണ്ടായിരുന്നു.

രാജു നാരായണസ്വാമിയും ബിജു പ്രഭാകറും ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. രാജു നാരായണസ്വാമി തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജു പ്രഭാകര്‍ ആരോപിച്ചു. അതേസമയം, ബിജു പ്രഭാകര്‍ വകുപ്പില്‍ അഴിമതി നടത്തുകയാണെന്ന് രാജു നാരായണസ്വാമി തിരിച്ചടിച്ചു. ബിജുവിന്റെ ഐഎഎസ് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

പരസ്യപോരിനെ തുടര്‍ന്ന് ഈ മാസം 24 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇരുവരേയും കൃഷിവകുപ്പില്‍ നിന്ന് നീക്കാനുള്ള തീരുമാനമെടുത്തത്.