Ongoing News
കേരള പ്രീമിയര്‍ ലീഗില്‍ കെ എസ് ഇ ബി- എഫ് സി തൃശൂര്‍ ഫൈനല്‍

മലപ്പുറം: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ കെ എസ് ഇ ബി. എസ് സി തൃശൂരിനെ നേരിടും. സെമിയില്‍ ഷൂട്ടൗട്ടിലൂടെയായിരുന്നു ഇരു ടീമുകളുടെയും വിജയം. ഗോകുലം എഫ് സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് കീഴടക്കിയാണ് എഫ് സി തൃശൂര്‍ ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഗോള്‍ അകന്നുനിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സാറ്റ് തിരൂരിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന് മറികടന്ന് കെ എസ് ഇ ബിയും കലാശപ്പോരിന് ടിക്കറ്റെടുത്തു.നാളെ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍.
---- facebook comment plugin here -----