Eranakulam
എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. മുസ്ലിം എകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ലിം എകോപന സമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ നാല് മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു.
---- facebook comment plugin here -----