National
പൊതുസ്ഥലത്ത് മൂത്രമൊവിക്കരുതെന്ന് ആവശ്യപ്പെട്ടയാളെ മര്‍ദിച്ചു കൊന്നു

ന്യൂഡല്‍ഹി: പൊതുസ്ഥലത്തു മൂത്രമൊഴിക്കരുതെന്നു ആവശ്യപ്പെട്ടതിനു മര്‍ദിച്ചു പരുക്കേല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍വെച്ച് മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്‍ഹിയിലെ ഇ-ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ്് അറ്റന്‍ഡന്റ് രവീന്ദര്‍ കുമാറാണു മരിച്ചത്. വടക്കു പടിഞ്ഞാന്‍ ഡല്‍ഹിയില്‍വച്ച് ഇന്നലെ രാത്രിയാണു രവീന്ദറിനെ ഒരു കൂട്ടമാളുകള്‍ ചേര്‍ന്നു മര്‍ദിച്ചത്.
തന്റെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു സമീപം രണ്ടുപേര്‍ മൂത്രമൊഴിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട രവീന്ദര്‍ അവരോടങ്ങനെ ചെയ്യരുതെന്നു ആവശ്യപ്പെട്ടിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. രവീന്ദര്‍ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അവര്‍, ഇയാളെ ഒരു പാഠം പഠിപ്പിക്കുമെന്നു പറഞ്ഞതിനുശേഷം അവിടെനിന്നു പോയി. തുടര്‍ന്നു വൈകിട്ടോടെ മറ്റുള്ളവരെയും കൂട്ടിയെത്തിയ യുവാക്കള്‍ രവീന്ദറിനെ മര്‍ദിക്കുകയായിരുന്നു.
പുറമെ വലിയ പരിക്കുകള്‍ ശ്രദ്ധയില്‍പ്പെടാതിരുന്ന രവീന്ദര്‍, വീട്ടിലെത്തി വിവരം പറഞ്ഞു. രാത്രിയോടെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.