റമളാനില്‍ ആവര്‍ത്തിച്ചുള്ള ഉംറ ഒഴിവാക്കണമെന്ന് സഊദി ഗ്രാന്റ് മുഫ്തി

Posted on: May 29, 2017 10:50 am | Last updated: May 29, 2017 at 10:28 am

ജിദ്ദ: റമളാനില്‍ ആവര്‍ത്തിച്ച് ഉംറ നിര്‍ വഹിക്കുന്നത് ഒഴിവാക്കണമെന്ന് സഊദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് വിശ്വാസികളോട് ആവശ്യപ്പെട്ടു. തിരക്കുള്ള സമയത്ത് തുടര്‍ച്ചയായി ഉംറ നിര്‍ വഹിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണിത്.

ഹറം പള്ളിയില്‍ നമസ്‌ക്കാരവും മറ്റ് ആരാധനകളുമായി കഴിഞ്ഞ് കൂടുകയായിരിക്കും ഒരു തവണ ഉംറ ചെയ്തവര്‍ക്ക് ആവര്‍ത്തിച്ച് ഉംറ ചെയ്യുന്നതിലും അഭികാമ്യം എന്നും മുഫ്തി പറഞ്ഞു.

ഇഫ്താര്‍ വിഭവങ്ങള്‍ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നതിനെതിരെയും മുഫ്തി മുന്നറിയിപ്പ് നല്‍കി.