സഊദി, ന്യൂസിലാന്‍ഡ്, സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍

Posted on: May 29, 2017 8:45 am | Last updated: May 29, 2017 at 10:21 am
Generated by IJG JPEG Library

ഇഞ്ചിയോണ്‍: സഊദി അറേബ്യ, ന്യൂസിലാന്‍ഡ്, അമേരിക്ക, സെനഗല്‍, ജര്‍മനി ടീമുകള്‍ ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ ഫ്രാന്‍സ് 2-0ത്തിന് ന്യൂസിലാന്‍ഡിനെയും ഹോണ്ടുറാസ് 2-0ത്തിന് വിയറ്റ്‌നാമിനെയും പരാജയപ്പെടുത്തിയപ്പോള്‍ അമേരിക്കയെ സഊദി അറേബ്യ 1-1ന് സമനിലയില്‍ തളച്ചു.

ഗ്രൂപ്പ് ഈയില്‍ മൂന്നാം സ്ഥാനക്കാരായാണ് സഊദി അറേബ്യ അവസാന പതിനാറില്‍ പ്രവേശിച്ചത്. ഹോണ്ടുറാസ്, വിയറ്റ്‌നാം, ഇക്വഡോര്‍ ടീമുകള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ഒരു ജയവും രണ്ട് സമനിലകളുമായി അഞ്ച് പോയിന്റുള്ള അമേരിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഓരോ ജയവും സമനിലയും തോല്‍വിയുമുള്ള സെനഗലിനും സഊദിക്കും നാല് പോയിന്റാണുള്ളത്. ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സ് മൂന്ന് വിജയങ്ങളുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. നാളെ മുതല്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ മത്സരത്തില്‍ വെനുസ്വേല ജപ്പാനെയും കൊറിയ പോര്‍ച്ചുഗലിനെയും നേരിടും. സഊദിക്ക് ഉറുഗ്വെയെയാണ് എതിരാളികളായി ലഭിച്ചത്.