കശാപ്പ് നിരോധനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

Posted on: May 27, 2017 12:46 pm | Last updated: May 27, 2017 at 1:57 pm

ആലപ്പുഴ: കശാപ്പ് നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന് പറയുന്നത് ശരിയല്ലെന്നും സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചാരായം കുടിക്കാന്‍ ഒരാള്‍ക്ക് ഇഷ്ടമാണെന്ന് കരുതി ചാരായം വാറ്റിക്കുടിക്കാന്‍ നമ്മുടെ നിയമ വ്യവസ്ഥ അംഗീകരിക്കില്ല. കേരളത്തില്‍ നല്ല അറവുശാലകളില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.