കെപിഎസ് ഗില്‍ അന്തരിച്ചു

Posted on: May 26, 2017 9:49 pm | Last updated: May 26, 2017 at 9:49 pm

ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് പോലീസ് മേധാവിയും ഹോക്കി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായിരുന്ന കന്‍വര്‍ പാല്‍ സിംഗ് ഗില്‍ എന്ന കെപിഎസ് ഗില്‍(82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം.

1980കളില്‍ പഞ്ചാബില്‍ ശക്തമായ സിഖ് തീവ്രവാദം അടിച്ചൊതുക്കിയതിലൂടെ പ്രശസ്തനായ കെപിഎസ് ഗില്ലിനെ രാജ്യം 1989ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1958ല്‍ ഐപിഎസ് നേടിയ ഗില്‍ അസം,മേഘലായ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് തന്റെ സേവനം ആരംഭിച്ചത്. നീണ്ട 28 വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിച്ച ഗില്‍ പിന്നീട് അസം പോലീസ് മേധാവി വരെയായി.