വാളയാര്‍ ചെക്ക്‌പോസ്റ്റിലെ തിരക്ക് പരിഹരിച്ചില്ലെങ്കില്‍ നോട്ടീസ് നല്‍കും;: ജില്ലാ പോലീസ് മേധാവി

Posted on: May 26, 2017 2:42 pm | Last updated: May 26, 2017 at 6:20 pm

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റിലെ തിരക്ക് പരിഹരിച്ചില്ലെങ്കില്‍ നോട്ടീസ് നല്‍കുമെന്നു ജില്ലാ പോലീസ് മേധാവി. തിരക്ക് പരിഹരിക്കാന്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നു പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചു.

പരിശോധനകള്‍ കര്‍ശനമാക്കിയതോടെ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിരുന്നു. രണ്ട് ദിവസമായി ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ തിരിക്ക് അനുഭവപ്പെടുന്നു. പരിശോധനകള്‍ക്കായി ചെക്ക്‌പോസ്റ്റില്‍ അഞ്ച് കിലോമീറ്ററോളമാണ് വാഹനങ്ങള്‍ കാത്തുകിടക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ ഇടപെടല്‍.