പ്ലസ് വണ്‍ പ്രവേശനം: സിബിഎസ്ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി അപേക്ഷനല്‍കാം

Posted on: May 26, 2017 11:55 am | Last updated: May 26, 2017 at 8:51 pm

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ പിടിവാശി കാണിക്കരുതെന്നും ഹൈകോടതി വ്യക്തമാക്കി.