Connect with us

International

സിറിയന്‍ വ്യോമാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി

Published

|

Last Updated

ഡമാസ്‌കസ്: കിഴക്കന്‍ സിറിയയിലെ ദെയര്‍ എസോര്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിലേറെയെന്നാണ് വിവരം. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുധനാഴ്ച വടക്കന്‍ സിറിയയിലെ അല്‍ ബറുഡ ഗ്രാമത്തില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.