ഔദ്യോഗിക ക്ഷണമില്ല; ഒന്നാം വാര്‍ഷികാഘോഷത്തിന് വിഎസ് എത്തില്ല

Posted on: May 25, 2017 7:53 pm | Last updated: May 26, 2017 at 9:59 am

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ വിട്ടുനില്‍ക്കുന്നു. ഔദ്യോഗികമായി ക്ഷണിക്കാതെ പ്രവേശനപാസ് മാത്രം നല്‍കിയതിലുള്ള പ്രതിഷേധ സൂചകമായാണ് വിഎസ് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം. എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയ പ്രവേശനപാസ് മാത്രമാണ്.

വിഎസിനെ കൂടാതെ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും ഒന്നാം വാര്‍ഷികാഘോഷം ബഹിഷ്‌കരിച്ചു. ക്ഷണം ലഭിച്ചിട്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷച്ചടങ്ങുകള്‍ നടക്കുന്നത്. മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.