60 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി സഊദി

Posted on: May 25, 2017 7:12 pm | Last updated: May 25, 2017 at 7:12 pm
SHARE

ജിദ്ദ: കഴിഞ്ഞ വര്‍ഷം മുഹറം മുതല്‍ ആരംഭിച്ച ഉംറ സീസണില്‍ ഇതുവരെ 60 ലക്ഷം തീര്‍ത്ഥാടക വിസകള്‍ അനുവദിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഈ സീസണ്‍ കഴിയുന്നതാടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തും.
വിഷന്‍ 2030 ന്റെ ഭാഗമായി കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതിനായി ഈ വര്‍ഷം മുതല്‍ ഉംറ സീസണ്‍ ശവാല്‍ പകുതി വരെയും നീളുമെന്ന് നേരത്തെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.നേരത്തെ റമളാന്‍ അവസാനത്തോടെ ഉംറ സീസണ്‍ അവസാനിക്കുമായിരുന്നു.

അതേ സമയം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന റമളാന്‍ മാസത്തില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു.

തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി അടച്ചിട്ടിരുന്ന കിംഗ് അബ്ദുല്‍ അസീസ് ഗേറ്റും ഉംറ ഗേറ്റും അധികൃതര്‍ തുറന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here