യമുന എക്‌സ്പ്രസ് ഹൈവേയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി വെടിവെപ്പ്, കൂട്ടബലാത്സംഘം

Posted on: May 25, 2017 3:59 pm | Last updated: May 25, 2017 at 3:59 pm
SHARE

നോയിഡ: ഉത്തര്‍പ്രദേശില്‍ ആയുധ ധാരികളായ സംഘം കുടുംബത്തെ കൊള്ളയടിച്ച ശേഷം നാല് സ്ത്രീകളെ കൂട്ട ബലാത്സംഘം ചെയ്തു. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി. യമുന എക്‌സ്്പ്രസ് ഹൈവേക്ക് സമീപം ജുവാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എട്ടംഘ സംഘത്തിന് നേരെയാണ് ആയുധധാരികളായ ഏഴംഗ സംഘം ആക്രമണം നടത്തിയത്. ബുലാന്‍ഡ്ഷാഹറിലെ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോകുകയായിരുന്നു സംഘം. ഇതിനിടെ എക്‌സ്പ്രസ് ഹൈവേയിലെ ജുവാറില്‍ എത്തിയപ്പോള്‍ അക്രമി സംഘം ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയറിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇതോടെ ടയര്‍ പഞ്ചറാകുകയും കാറിലുള്ളവര്‍ പുറത്തിറങ്ങുകയും ചെയ്തു.

ഈ സമയം അക്രമി സംഘം ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും കൊള്ളയടിക്കുകയും ചോദ്യം ചെയ്തപ്പോള്‍ കൂട്ടത്തില്‍ ഒരാളെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ശേഷം സ്ത്രീകളെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഘത്തിന് ഇരയാക്കുകയായിരുന്നു. പ്രതികള്‍ക്കായി ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here