Connect with us

National

പാക് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കിയ മലയാളി ബംഗളൂരുവില്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: ഒരു സ്ത്രീ അടക്കം മൂന്ന് പാക്ക് പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കിയ മലയാളി ബംഗളൂരുവില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദാണ് പാക് സ്വദേശികള്‍ക്ക് ഒപ്പം പിടിയിലായത്. ഖിറോണ്‍ ഘുലം അലി, ഖാസിഫ് ഷംസുദ്ദീന്‍, സമീറ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായ പാക് പൗരന്മാര്‍. സംശയാസ്പദമായ സാഹചര്യത്തിലാണ് അറസ്‌റ്റെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ബെംഗളൂരുവിലെ യാരബ് നഗരയിലെ കുമാരസ്വാമി ലേഔട്ടില്‍ വെച്ചാണ് സെന്‍ട്രല്‍ ക്രൈം ബ്യൂറോ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിലുള്ള വോട്ടര്‍, ആധാര്‍ കാര്‍ഡുകളും പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. നേപ്പാള്‍ വഴി ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. ഖത്തറില്‍ ജോലി ചെയ്യവെയാണ് മുഹമ്മദ് ഇവരുമായി പരിചയപ്പെടുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

Latest