Kerala
സികെ വിനീതിന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കളിക്കാനായി പോയത് കൊണ്ട് ഏജീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
വിനീതിനെ ജോലിയില് നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
വിനീതിനെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അല്ലാത്ത പക്ഷം അനുയോജ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എംഎല്‍എമാരായ എ.എന്‍ ഷംസീര്‍ ടി.വി.രാജേഷ്, ആര്‍ രാജേഷ് എന്നിവര്‍ക്കൊപ്പമാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേബംറിലെത്തി സി.കെ.വിനീത് പിണറായി വിജയനെ കണ്ടത്.
---- facebook comment plugin here -----