പിണറായി വിജയന്‍ സര്‍ക്കാറിന് അഭിനന്ദനവുമായി കമല്‍ഹാസന്‍

Posted on: May 24, 2017 7:05 pm | Last updated: May 24, 2017 at 7:05 pm

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് വിഖ്യാത നടന്‍ കമല്‍ഹാസന്‍. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.