മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Posted on: May 23, 2017 9:49 pm | Last updated: May 24, 2017 at 12:18 pm

ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടെ

ലഗ്രാം ചാനലിലൂടെ ഐ.എസ് ഇക്കാര്യം പറഞ്ഞതായി സി.എന്‍.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ഭീകരാക്രമണമുണ്ടായത്.