പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു

Posted on: May 23, 2017 4:15 pm | Last updated: May 23, 2017 at 10:06 pm

ശ്രീനഗര്‍:പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി. അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. നൗഷേരയിലെ ഭീകരാക്രമണത്തിന് രാജ്യത്തിന്റെ തിരിച്ചടിയാണെന്ന് സൈന്യം വ്യക്തമാക്കി.തിരിച്ചടിയുടെ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടു. പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ സഹായം ചെയ്തുകൊണ്ടിരുന്ന പാക് പോസ്റ്റ് ആക്രമിച്ച ഇന്ത്യന്‍ സോനയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് സുര്‍ജേവാല പറഞ്ഞു. ശിവ് സേനാ നേതാവ് അരവിന്ദ് സാവന്തും പാക് നടപടിയെ അഭിനന്ദിച്ചു