രാമന്തളി കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

Posted on: May 23, 2017 10:13 am | Last updated: May 23, 2017 at 2:57 pm

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ കെ. അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ രാത്രി 11 മണിക്ക് പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അനൂപിനെ പൊലീസ് പിടികൂടിയത്

കൊലപാതകത്തില്‍ പങ്കെടുത്ത രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31) രാമന്തളി കക്കംപാറയില്‍ നടുവിലെ പുരയില്‍ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈമാസം 12നാണ് കക്കംപാറയിലെ ചൂരിക്കാട്ട് ബിജു വെട്ടേറ്റു മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു