അരുന്ധതിയെ സൈനിക ജീപ്പില്‍ കെട്ടിയിടണം: പരേഷ് റാവല്‍

Posted on: May 22, 2017 1:34 pm | Last updated: May 22, 2017 at 3:15 pm

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടിയിടണമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍ വിവാദത്തില്‍. കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിയിട്ടതിനെ ഓര്‍മിപ്പിച്ചുകൊണ്ട് ‘കശ്മീരിലെ കല്ലേറുകാരനു പകരം അരുന്ധതി റോയിയെയാണ് ജീപ്പില്‍ കെട്ടിയിടേണ്ടത്’ എന്നാണ് പരേഷ് റാവലിന്റെ വിവാദമായ ട്വിറ്റര്‍ പോസ്റ്റ്.
എന്നാല്‍ ഏത് സാഹചര്യത്തിലാണ് അരുന്ധതി റോയിക്കെതിരായ എംപിയുടെ അഭിപ്രായപ്രകടനമെന്ന് വ്യക്തമല്ല. റാവലിന്റെ പ്രകോപനപരമായ ട്വീറ്റിനെതിരായി പ്രശസ്തരും സാധാകരണക്കാരുമായ നിവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.