ടയോട്ട സണ്ണി അന്തരിച്ചു

Posted on: May 20, 2017 10:29 pm | Last updated: May 20, 2017 at 10:29 pm
SHARE

കുവൈത്ത് സിറ്റി: പ്രമുഖ വ്യവസായിയുമായ കുവൈത്തിലെ സാംസ്‌കാരിക പൊതുപ്രവര്‍കനുമായ എം.മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി കഴിയുകയായിരുന്നു. ഇന്ന് വൈകീട്ട് നാലു മണിയോടെ കുവൈത്ത് ഖാദിസിയയിലെ വീട്ടില്‍ വെച്ചാണു അന്ത്യം.

1956 ലാണ് ടൊയോട്ട മാത്യൂസ് കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് അടിത്തറ പാകിയത് മാത്യൂസ് ആയിരുന്നു. 1989ല്‍ സ്ഥാപനത്തിന്റെ ഉന്നത പദവില്‍ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയില്‍ അറിയപ്പെട്ടത്.

പിന്നീട് സഫീന റെന്റ് എ കാര്‍ , സഫീന ജനറല്‍ ട്രേഡിംഗ് ആന്റ് കോണ്ട്രാക്റ്റിംഗ് കമ്ബനി മിതലായ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു 1990 ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ജാബിരിയ ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകനായ മാത്യൂസ് 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പത്തനം തിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണു. ഭാര്യ മേരി മാത്യു , മക്കള്‍ ജോയ് മാത്യു , ആനി മാത്യു , സൂസന്‍ മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here