Connect with us

National

വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളെ ജിഎസ്ടി യില്‍ നിന്നും ഒഴിവാക്കി

Published

|

Last Updated

ശ്രീനഗര്‍: വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കി. ശ്രീനഗറില്‍ നടക്കുന്ന ജി എസ് ടി കൗണ്‍സിലിലാണ് സേവന നികുതി നിരക്കുകള്‍ സമ്പന്ധിച്ച തീരുമാനമുണ്ടായത്.

ടെലികോം, ഇന്‍ഷുറന്‍സ്, ഹോട്ടല്‍,റെസ്റ്ററന്റ് എന്നീ മേഖലകളിലെ സേവനനികുതി ജൂലൈ ഒന്ന്മുതല്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിരക്കുകള്‍ ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനമാണ് സേവന നികുതി.

പുതിയ നികുതി നിരക്കുകള്‍ സിനിമാ തിയേറ്റര്‍, റസ്റ്ററന്റുകള്‍ എന്നിവ തുടങ്ങി ഫോണ്‍ ബില്ലുകളെ വരെ ബാധിക്കും. എസി റസ്റ്ററന്റുകള്‍ക്ക് 18 ശതമാനവും എസി ഇല്ലാത്തവയ്ക്ക് 12 ശതമാനവുമാകും സേവന നികുതി.

അതേസമയം, സ്വര്‍ണത്തിന്റെ നികുതിയുടെ കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. ഇതിനായി ജൂണ്‍ മൂന്നിന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ ചേരും.

ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്‍ തുടങ്ങിയവയെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി.