ദുബൈയില്‍ ഡിസ്‌പോസിബിള്‍ ചാര്‍ജറുകള്‍ക്ക് നിരോധം

Posted on: May 18, 2017 8:12 pm | Last updated: May 18, 2017 at 9:11 pm

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രം കഴിയുന്ന ബാറ്ററി ചാര്‍ജര്‍ ദുബൈ നഗരസഭ നിരോധിച്ചു.
ഷോപ്പുകളില്‍ വിപണനത്തിനായി എത്തിച്ച ഇത്തരം ബാറ്ററികള്‍ ഒരു മാസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് നഗരസഭാ അധികൃതര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശംനല്‍കി. ചെറുതും വയര്‍ലെസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് സംവിധാനങ്ങളില്‍ ഉപയോഗിക്കാവുന്നതുമായ പവര്‍ പാച്ച് എന്ന പേരില്‍ വിപണനം നടത്തിയിരുന്ന ചാര്‍ജറുകളാണ് നഗരസഭ വിലക്കിയത്.

പരിസ്ഥിതിക്ക് ഹാനികരമാകുമെന്ന് കണ്ടെത്തിയാണ് ചാര്‍ജര്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
പൊതുജനാരോഗ്യത്തിന് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമാണ് ചാര്‍ജര്‍ നിരോധിച്ചത്. നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.