ജിദ്ദ ഇന്ത്യന്‍ കോണ്‍സുലര്‍ സന്ദര്‍ശനം ഈ മാസം 19 മുതല്‍

Posted on: May 18, 2017 7:25 pm | Last updated: June 6, 2017 at 6:07 pm

ജിദ്ദ :സഊദിയിലെ തെക്കന്‍ നഗരങ്ങളായ ജിസാന്‍,കുന്‍ഫുദ, തബൂക്,നജ്‌റാന്‍, തായിഫ്, ബിഷ,അല്‍ ബഹ എന്നീ പ്രവിശ്യകളിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിതിന്റെ ഭാഗമായി ഈ മാസം 19 വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള കോണ്‍സുലര്‍ സംഘം സന്ദര്‍ശനം നടത്തും.

മെയ് 19ന് ജിസാന്‍ ഹോട്ടല്‍ അദ്‌നാനിലും ,ഖുന്‍ഫുദ പേള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലും, തബൂക്ക് വി.എഫ്.എസ് ഗ്‌ളോബല്‍ പാസ്‌പോര്‍ട്ട് ആന്റ് വിസ അപ്‌ളിക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലും
മെയ് 20ന് നജ്‌റാനില്‍ ‘നജ്‌റാന്‍’ ഹോട്ടലിലും, തായിഫില്‍ അല്‍ ബറാഖ് ഹോട്ടലിലും,ബിഷയില്‍ റഗദാന്‍ ഹോട്ടലിലും, മെയ് 21 ന് അല്‍ബാഹയിലെ ഹോട്ടല്‍ സുല്‍ഫാനിലുമാണ് സംഘം ക്യാമ്പ് ചെയ്യുക.

പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടില്‍ പോവുന്നതിനായി എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കുന്നതിന്നും അറ്റസ്‌റ്റേഷന്‍. പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങി എംബസി സംബന്ധമായ സേവനങ്ങള്‍ എന്നിവയാണ് സംഘത്തില്‍നിന്നും ലഭിക്കുകയെന്ന് കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.