Connect with us

National

കേരള സര്‍ക്കാര്‍ കൊലപാതകികളെ സംരക്ഷിക്കുന്നത് അംഗീകരിക്കില്ല: കേന്ദ്രമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊലപാതകികളെ സംരക്ഷിക്കുന്നത് അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാവ് റൂഡി. കണ്ണൂരില്‍ ബിജെപി സമാധാനമാണ് ആഗ്രഹിക്കുന്നത്. കേന്ദ്രത്തില്‍നിന്നു എന്ത് സഹായവും സംസ്ഥാനത്തിന് ചോദിക്കാമെന്നും അത് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടില്‍ ഇന്ന് രാവിലെ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം.