നജീബ് തീരോധനം: കേസ് സി ബി ഐക്ക്

Posted on: May 16, 2017 6:41 pm | Last updated: May 17, 2017 at 11:46 am

ന്യൂഡല്‍ഹി :ജവഹര്‍ലാല്‍ നഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തീരോധനം ഇനി സി ബി ഐ അന്വേഷിക്കും. എ ബി വി പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ശേഷം ദുരൂഹ സാഹചര്യത്തിലാണ് നജീബിനെ കാമ്പസില്‍ നിന്നും കാണാതായത്.

നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമാ നഫീസ് നല്‍കിയ ഹരജി പരിഗണിച്ചാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ ഡെല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.ഡി ഐ ജി റാങ്കില്‍ താഴാത്ത ഉദ്വോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ജെ എന്‍ യു കാമ്പസില്‍ നിന്നും കാണാതാവുന്നത്. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ബി വി പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നജീബിനെ ആക്രമിച്ചിരിന്നു. തുടര്‍ന്നാണ് നജീബിനെ കാണാതായത്‌