Connect with us

Kozhikode

സികെ വിനീതിനെതിരായ ഏജീസ് നടപടക്കെതിരെ വിമര്‍ശനവുമായി അഡ്വ. പിഎ മുഹമ്മദ് റിയാസ്

Published

|

Last Updated

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍നിര താരവുമായ സികെ വിനീതിനെ ഏജിസില്‍ നിന്നും പുറത്താക്കാനുള്ളനീക്കത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാപ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. സികെ വിനീതിനെതിരായ നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

സി.കെ വിനീതിനെതിരെയുള്ള നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക

ഇന്ത്യയുടെ ഫുട്ബാള്‍ ടീമിനു ഫിഫ റാങ്കിങ്ങില്‍ ഉള്‍പ്പെടെ ഇന്നുണ്ടായ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സി.കെ. വിനീത്. രാജ്യത്തിന്റെ കായിക രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ ഒട്ടും തന്നെ പരിഗണിക്കാതെയാണ് ഏജീസ് ഓഫീസ്, വിനീതിനെ ജോലിയില്‍ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്. ക്രിക്കറ്റ് താരങ്ങളോട് ഇങ്ങനെയൊരു സമീപനം സര്‍ക്കാര്‍ എടുക്കുന്നത് ചിന്തിക്കാന്‍ സാധിക്കുമോ?
ഈ വിവേചനം പ്രതിഷേധാര്‍ഹമാണ്. ഈ നടപടി തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഏതെങ്കില്ലും ഒദ്യോഗസ്ഥര്‍ വ്യക്തിവിരോധത്തിന്റെ പേരില്‍ ചെയ്ത നടപടിയാണെങ്കില്‍, അവരെ മാതൃകപരമായി ശിക്ഷിക്കുവാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
സി.കെ വിനീതിന് തന്നെ ഫുട്ബാള്‍ കരിയറര്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും, ഇന്ത്യന്‍ ടീമിന്റെ യശസ്റ്റ് ഇനിയുമുയര്‍ത്താനും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്‌

Latest