കണ്ണൂരില്‍ അഫ്‌സ്പ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

Posted on: May 15, 2017 7:32 pm | Last updated: May 16, 2017 at 10:35 am

തിരുവനന്തപുരം: കണ്ണൂരില്‍ അഫ്‌സപ( സായുധ സേന പ്രത്യേകാധികാര നിയമം) പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്‌സപ മനുഷ്യത്വ രഹിതമായ നിയമാണ്. നിരവധി പ്രതിഷേധങ്ങള്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. ഇതിനാലാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് സര്‍ക്കാര്‍ തുനിയാത്തതെന്നും മറുപടിയില്‍ പറയുന്നു.

കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്യുകയും പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ സമാധാനശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.