Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.37 ശതമാനമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.5 ശതമാനമാണ് ജയം. കണ്ണൂരാണ് ഏറ്റവും കുടുതല്‍ വിജയം നേടിയ ജില്ല. 87.22ശതമാനം. 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും 21 എയ്ഡഡ് സ്‌കൂളുകളുമാണ്.

ഉ​​ച്ച​​ക്ക്​ ര​​ണ്ടി​​ന്​ പി.​​ആ​​ർ ​േചം​​ബ​​റി​​ൽ വെച്ചാണ് മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്​​ ഫ​​ലം​പ്ര​​ഖ്യാ​​പി​​ച്ചത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​ഭാ​ഗ​ത്തി​ൽ 4,42,434ഉം ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​ 29,444 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഈ വർഷം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​ഫ​​ലം
www.kerala.gov.in,
www.dhsekerala.gov.in,
www.keralaresults.nic.in,
www.results.itschool.gov.in,
www.cdit.org.,
www.examresults.kerala.gov.in,
www.prd.kerala.gov.in,
www.results.nic.in,
www.educationkerala.gov.in സൈറ്റുകളില്‍ ലഭിക്കും.
വി.​​എ​​ച്ച്.​​എ​​സ്.​​ഇ ഫ​​ലം
www.results.kerala.nic.in,
www.keralaresults.nic.in,
www.prd.kerala.gov.in,
www.itmission.kerala.gov.in,
www.results.itschool.gov.in,
www.results.kerala.gov.in,
www.vhse.kerala.gov.in സൈ​​റ്റു​​ക​​ളി​​ലും ല​ഭി​ക്കും.