ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Posted on: May 14, 2017 5:10 pm | Last updated: May 14, 2017 at 5:10 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കശ്മീരിയിലെ വോര്‍പോറോ ഗ്രാമത്തില്‍ സുരക്ഷാ സേനയും ലഷ്‌കറെ തൊയ്ബ തീവ്രവാദികളും തമ്മിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ ഒളിച്ചുകഴിയുകയായിരുന്നു ഭീകരര്‍.

രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം വീട് വളഞ്ഞപ്പോള്‍ ഭീകരര്‍ നിറയൊഴിച്ചു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെെനികർക്ക് ആർക്കും പരുക്കില്ല.