പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പദവി ഒഴിയണം: ശോഭ സുരേന്ദ്രന്‍

Posted on: May 14, 2017 1:43 pm | Last updated: May 14, 2017 at 4:42 pm
SHARE

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ഭയമാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം സ്വയം രാജിവെച്ച് ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഗവര്‍ണറെന്ന പദവിയോട് അല്‍പമെങ്കിലും മാന്യത പുലര്‍ത്താന്‍ അദ്ദേഹം തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു.

കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here