കണ്ണൂർ കൊലപാതകം : കർശന നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണ്ണറുടെ നിർദ്ദേശം

Posted on: May 13, 2017 3:43 pm | Last updated: May 14, 2017 at 1:55 pm

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയും മുഖ്യമന്ത്രിക്ക് കൈമാറി.

കണ്ണൂര്‍ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാവിലെ രാജ്ഭവനിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഗവർണ്ണറുടെ ഇടപെടൽ.

ആർ എസ് എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട സാഹചര്യത്തിൽ കണ്ണൂരിൽ അക്രമം വർധിച്ചു വരികയാണെന്നും സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.