Connect with us

Kerala

മർകസ് : സമരം അവസാനിപ്പിക്കാന്‍ കലക്ടറുടെ നിര്‍ദേശം; കോഴ്സുകള്‍ വിദഗ്ധ സമിതി പരിശോധിക്കും

Published

|

Last Updated

കാരന്തൂര്‍: മര്‍കസിനു മുമ്പില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍ദേശിച്ചു. ഇന്നലെ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ മര്‍കസില്‍ നടത്തിയ കോഴ്സിന്റെ വിശദ വിവരങ്ങള്‍ പഠിക്കാന്‍ പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിക്കും . ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ പ്രതിനിധി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിക്കാണ് രൂപം നല്‍കുക. ഇതു സംബന്ധിച്ച് അടുത്ത യോഗം ഈ മാസം 23ന് ചേരാനും തീരുമാനമായി. മര്‍കസ് മാനേജ്മെന്റിനെ പ്രതിനിധാനം ചെയ്ത് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, എന്‍ജിനീയര്‍ യൂസുഫ് ഹൈദര്‍, മുഹമ്മദലി മാസ്റ്റര്‍, അഡ്വ. ബി വി മുഹമ്മദ് റാഫി, അഡ്വ. സമദ് പുലിക്കാട്, അഡ്വ. മുസ്തഫ സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട് ചര്‍ച്ചയില്‍ സംബന്ധിച്ചു. കലക്ടറുടെ തീരുമാനത്തെ മര്‍കസ് മാനേജ്മെന്റ് സ്വാഗതം ചെയ്തു.

Latest