സെന്‍കുമാറിന് തിരിച്ചടി; പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റം സര്‍ക്കാര്‍ റദ്ദാക്കി

Posted on: May 12, 2017 5:09 pm | Last updated: May 13, 2017 at 5:13 pm

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ ഡിജിപിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഡിജിപിയുടെ ഓഫീസിലെ രഹസ്യ വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ബീനാകുമാരിയുടെ സ്ഥലംമാറ്റമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. മൂന്ന് ദിവസം മുന്‍പാണ് ബീനകുമാരിയെ ഡിജിപി തത്സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍, ഇതിനെതിരേ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി ഇവര്‍ ഓഫീസില്‍ തുടരുകയായിരുന്നു. സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ തീരുമാനത്തിന് ശേഷമേ സ്ഥാനമൊഴിയൂ എന്ന നിലപാടിലായിരുന്നു ബീനകുമാരി.