Connect with us

Kasargod

റിയാസ് മൗലവി വധം: ഗൂഡാലോചന പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് എ ഡി ജി പി ഓഫീസ് മാര്‍ച്ച്

Published

|

Last Updated

റിയാസ് മൗലവി

കാസര്‍കോട്: മദ്‌റസാധ്യാപകനും ചൂരി ജുമുഅത്ത് പള്ളി പരിപാലകനുമായിരുന്ന റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഡാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ 20ന് കോഴിക്കോട് ഉത്തരമേഖല എ ഡി ജി പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
കൊലയ്ക്ക് പിന്നില്‍ സംസ്ഥാന കത്തും പുറത്തുമുള്ള സംഘപരിവാറിന്റെ ഉന്നത നേതാക്കന്‍മാരടക്കമുള്ളവരുടെ പങ്കാളിത്തം പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ അന്വേഷണ സംഘം തുടക്കം മുതല്‍ സംഭവവുമായി ബന്ധപ്പെട്ട് അപസര്‍പ്പക കഥകള്‍ മെനഞ്ഞ് കുറ്റം മദ്യത്തിന് അടിമപ്പെട്ട മൂന്ന് യുവാക്കളിലൊതുക്കി സംഘ പരിവാരത്തിന്റെ പങ്കാളിത്തം മറച്ചുവെക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്.പോലീസും ചില തല്‍പര കേന്ദ്രങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള അന്വേഷണ പ്രഹസനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിലുടെ പോലീസ് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.

റിയാസ് മൗലവി വധം സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിനുള്ള ആര്‍.എസ്.എസിന്റെ ആസുത്രി ത നീക്കമെന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഗൂഡാലോചനയിലും ആസൂത്രണത്തിലും കൊല നടത്തുന്നതിലും പ്രതികളെ സംരക്ഷിക്കുന്നതിലും നടന്ന ശ്രമങ്ങള്‍ പുറത്തു കൊണ്ടുവരാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

 

Latest