കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

Posted on: May 11, 2017 5:03 pm | Last updated: May 11, 2017 at 5:08 pm
SHARE

കോട്ടയം : ജില്ലയിലെ കുമരകം പഞ്ചായത്ത് അംഗങ്ങൾക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചു കോട്ടയം ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. പി.കെ. സേതു, ജയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സി.പി.എം. പ്രവര്‍ത്തകനായ അമ്പിളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രണം നടത്തിയതെന്ന് ഇരുവരും പൊലീസിനു മൊഴി നല്‍കി. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എന്‍.കെ പ്രഭാകരന്‍ പറഞ്ഞു.  സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുമരകം മേഖലയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here