Connect with us

Gulf

ഷാര്‍ജ സഹിയയില്‍ കൂറ്റന്‍ മാള്‍ നിര്‍മിക്കുന്നു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ 260 കോടി ദിര്‍ഹം ചെലവില്‍ കൂറ്റന്‍ മാള്‍ നിര്‍മിക്കുന്നു. സിറ്റി സെന്റര്‍ ഉടമകളായ മാജിദ് അല്‍ ഫുതൈമാണ് ഷാര്‍ജയിലെ സഹിയയില്‍ മാള്‍ പണിയുക. ഇതിന്റെ തറക്കല്ലിടല്‍ പ്രൗഢമായ ചടങ്ങില്‍ ഇന്നലെ നടന്നു. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് സി ഇ ഒ ഗൈത് ശോഖൈര്‍ സിറാജിനോട് പറഞ്ഞു.

19 ലക്ഷം ആളുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ 1.36 ലക്ഷം ചതുരശ്ര മീറ്ററിലാണ് മാള്‍ പണിയുക. ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, ഷാര്‍ജ യൂണിവേഴ്‌സിറ്റി റോഡുകളുടെ അരികിലാണ് മാള്‍ ഉള്‍പെടുന്ന കെട്ടിട സമുച്ചയ സ്ഥലം. ആറ് ഉദ്യാനങ്ങളും 2270 വീടുകളും വിഭാവനം ചെയ്തിട്ടുണ്ട്. കാരിഫോര്‍ ഹൈപ്പര്‍മാര്‍കറ്റ്, സിനിമാ ശാലകള്‍, റസ്റ്റോറന്റുകള്‍ എന്നിവ മാളില്‍ ഉണ്ടാകും. യു എ ഇ യില്‍ 2026 ഓടെ 3000 കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്തുക. അജ്മാന്‍ സിറ്റി സെന്റര്‍ വികസിപ്പിക്കുമെന്നും ഗൈത് ശോഖൈര്‍ പറഞ്ഞു.

Latest