അലിഫ് ഡേ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on: May 9, 2017 11:59 pm | Last updated: May 9, 2017 at 11:29 pm
കാരന്തൂര്‍ മര്‍കസില്‍ നടന്ന സഹ്‌റത്തുല്‍ ഖുര്‍ആന്‍ അലിഫ് ഡേ സംസ്ഥാനതല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.

കോഴിക്കോട്: മര്‍കസു സഖാഫത്തി സുന്നിയ്യയുടെ നൂതന വിദ്യാഭ്യാസ സംരംഭമായ സഹ്‌റത്തുല്‍ ഖുര്‍ആന്‍ അലിഫ് ഡേ സംസ്ഥാനതല ഉദ്ഘാടനം കാരന്തൂര്‍ മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

കേരളത്തിനകത്തും പുറത്തുമായി 150ല്‍ പരം യൂണിറ്റുകളില്‍ മെയ് 25ന് നടക്കുന്ന അലിഫ് ഡേ പ്രോഗ്രാമുകളില്‍ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.